ചിപ്കോ പ്രസ്ഥാനത്തിന്‍റെ 45ാം വാർഷിക ദിനത്തിൽ ഗൂഗിളിന്‍റെ ആദരം

ന്യൂഡൽഹി: ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ സമരത്തിന്‍റെ നാഴികക്കല്ലായ ചിച്കോ പ്രസ്ഥാനത്തിന് ഗൂഗിളിന്‍റെ ആദരം. ചിപ്കോ പ്രസ്ഥാനത്തിന്‍റെ 45ാം വാർഷിക ദിനത്തിൽ ഡൂഡിൽ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ പ്രസ്ഥാനത്തിന് ആദരമർപ്പിച്ചത്.  

വനത്തിലെ വൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്‍റഎ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമായിരുന്നു ചിപ്കോ പ്രസ്ഥാനം. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം "ചേർന്ന് നിൽക്കൂ" എന്നാണ്. 1974 മാർച്ച് 26-ന് ചമോലിയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.
 

Tags:    
News Summary - Today's 'Google Doodle' marks 45th anniversary of Chipko Movement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.