ന്യൂഡൽഹി: വത്തിക്കാെൻറ അഭ്യർഥനയിൽ ഒമാൻ ഭരണകൂടം ഇടപെട്ട് ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചപ്പോൾ നേട്ടം അവകാശപ്പെട്ട് മോദി സർക്കാർ. മോചനവിവരം ഒമാൻ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് കേന്ദ്രസർക്കാർ അറിഞ്ഞത്. എന്നാൽ, അതിെൻറ നേട്ടം കേന്ദ്രത്തിെൻറ വകയാക്കാൻ മന്ത്രിമാർ മത്സരിച്ചു.
വിദേശകാര്യ മന്ത്രാലയം നിശ്ശബ്ദം മോചനത്തിന് പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അവകാശപ്പെട്ടു. വലിയ ഒച്ചയൊന്നും ഉണ്ടാക്കാൻ പോയില്ല. പക്ഷേ, ദൗത്യം കൃത്യമായി നിർവഹിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യമനിൽ ഫാ. ടോമിനെ കാണാതായ ശേഷം പലവട്ടം വിമർശനം ഉയർന്നിരുന്ന കാര്യം തനിക്കറിയാമെന്ന് വി.കെ. സിങ് പറഞ്ഞു. സുരക്ഷിതമായി അദ്ദേഹത്തെ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, മന്ത്രി വി.കെ. സിങ്ങിനെപ്പോലെ തന്നെയാണ് മന്ത്രി അൽഫോൻസ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചത്. ഫാ. ടോമിെൻറ മോചനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് കണ്ണന്താനം പറഞ്ഞു. വത്തിക്കാെൻറ അഭ്യർഥനപ്രകാരം ഒമാൻ ഇടപെട്ടു മോചിപ്പിച്ചുവെന്ന പ്രസ്താവന ഒമാൻ തന്നെ തിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ശ്രമം സ്ഥാപിച്ചുകിട്ടാൻ കേന്ദ്രമന്ത്രിമാർ മത്സരിച്ചതിനിടയിൽ പക്ഷേ, മോചനം നേടിയ ഫാ. ടോം ആദ്യമെത്തിയത് ഒമാനിലാണ്; പിന്നീട് പറന്നത് റോമിലേക്കാണ്. ഫാ. ടോമിെൻറ േമാചനത്തിന് കേന്ദ്രസർക്കാർ മോചനദ്രവ്യമൊന്നും നൽകിയിട്ടില്ല. അതേസമയം, 65 കോടി രൂപ മോചനദ്രവ്യമായി വത്തിക്കാൻ നൽകിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഫാ. ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ട് ഒമാനിൽ വിമാനമിറങ്ങുേമ്പാഴാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ച തിടുക്കത്തിൽ ട്വിറ്റർ സന്ദേശമിട്ടത്. ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ സുഷമ പക്ഷേ, അവകാശവാദം ഒന്നും ഉയർത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.