ന്യൂഡൽഹി: ലഭ്യത കുറഞ്ഞതോടെ തക്കാളി വിലയിൽ വീണ്ടും കുതിപ്പ്. കിലോയ്ക്ക് 259 രൂപ നിരക്കിലാണ് മദർ ഡെയ്‍ലി സ്റ്റാളുകളിൽ തക്കാളി വിൽക്കുന്നത്. വരും ദിവസങ്ങളിൽ പച്ചക്കറി വിലയിലും വർധനവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
ഉത്തരേന്ത്യയിൽ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു തക്കാളി വില കൂടാനുള്ള കാരണം. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും കൂടുകയായിരുന്നു.
കനത്ത മഴയെ തുടർന്നുണ്ടായ കൃഷി നാശമാണ് തക്കാളി ക്ഷാമത്തിന് കാരണമായതെന്ന് അസാദ്പൂർ ടുമാറ്റോ അസോസിയേഷൻ പ്രസിഡന്‍റ് അശോക് കൗഷിക് പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്ഥിഗതികൾ മെച്ചപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.