‘ഇലക്​ട്രൽ​ ബോണ്ടുകൾ തുടരാം, സംഭാവന വിവരങ്ങൾ തെരഞ്ഞെടുപ്പ്​​ കമ്മീഷനെ അറിയിക്കണം’

ന്യൂഡൽഹി: രാഷ്​ട്രീയ പാർട്ടികൾക്ക്​ അജ്​ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള സംഭാവനകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഇലക്​ട്രൽ​ ബോണ്ടുകൾ നിർത്തലാക്കില്ലെന്ന്​ സുപ്രീംകോടതി. എന്നാൽ ​ഇലക്​ട്രൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ എല്ലാ രാഷ്​ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ്​ കമീഷനെ അറിയിക്കണം. സംഭാവന സംബന്ധിച്ച വിവരങ്ങൾ മെയ്​ 30 നകം മുദ്രവെച്ച കവറിൽ കമീഷന്​ മുമ്പാകെ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

ഇലക്​ട്രൽ ബോണ്ടുകൾ വഴി സംഭാവനകൾ നൽകിയവരെ കുറിച്ചുള്ള വിവരങ്ങൾ, എത്ര തുക ലഭിച്ചു, ഓരോ ബോണ്ടിലും ലഭിച്ച തുകയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്​ നടപടികളുടെ സുതാര്യതക്കായി ഇലക്​ട്രൽ ബോണ്ടുകൾ നിർത്തലാക്കണമെന്ന ഹരജിയിലാണ്​ കോടതിയുടെ നിർദേശം.

വിഷയം കോടതി പരിഗണിച്ചു. തെര​െഞ്ഞടുപ്പ്​ കമീഷൻെറ നിലപാടും പരിശോധിച്ചു. നിലവിൽ ഇക്കാര്യത്തിൽ വാദം കേൾക്കേണ്ടതുണ്ട്​. ചെറിയ സമയത്തിനുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കാനാവില്ല. അതിനാൽ ഹരജിയിൽ ഇടക്കാല നടപടി പ്രഖ്യാപിക്കുകയാണെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - Top Court Asks Parties To Submit Funding Detail through Electoral Bonds - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.