ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാപുരിൽ പശുക്കടത്തിെൻറ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ സമിയുദ്ദീന് (65) സംരക്ഷണം ഉറപ്പുവരുത്താൻ മീററ്റ് പൊലീസിന് കോടതി നിർദേശം നൽകി. സമിയുദ്ദീനെതിരായ അക്രമം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.
ജൂൺ 18നാണ് 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ സമിയുദ്ദീന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പശുവിെൻറ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു പൊലീസ് വാദം. പിന്നീട് ഇതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. സമിയുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്‍റെയും താടിപിടിച്ചു വലിച്ചു മർദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
പശുവിൻറെ പേരിൽ തന്നെയാണ് തങ്ങൾ കൊലപാതകം നടത്തിയതെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ എൻ.ഡി.ടി.വി നടത്തിയ ഒളികാമറ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു. വെളിപ്പെടുത്തലിനെ തുടർന്ന് സംഭവത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഹാപൂർ ആൾകൂട്ടക്കൊലയിലെ ഇരയുടെ അഭിഭാഷകർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.