കശ്മീരിൽ ഹിസ്ബുൾ നേതാവിനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ഉന്നത നേതാ വിനെ സുരക്ഷാ സേന വധിച്ചു. ഗൊണ്ടാന മേഖലയിലാണ് സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കെതിരെ ഏറ്റുമുട്ടിയത്. ഭീകരനേതാവിനൊപ്പമുണ്ടായിരുന്ന അനുയായി രക്ഷപ്പെട്ടു.

ഹാറൂൺ വാനി എന്ന തീവ്രവാദി നേതാവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മഞ്ഞുമലകൾക്കിടയിലേക്ക് രക്ഷപ്പെട്ട ഇയാളുടെ അനുയായിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

എ.കെ 47 റൈഫിൾ, 73 തിരകൾ, മൂന്ന് മാസികകൾ, ചൈനീസ് നിർമിത ഗ്രനേഡ് എന്നിവ ഭീകരരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Top Hizbul terrorist killed in encounter with security forces in Jammu & Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.