ശ്രീനഗർ: ലഷ്കറെ ത്വയിബ കമാൻഡർ ജുൈനദ് മേട്ടാവടക്കം രണ്ട് തീവ്രവാദികളുടെ മൃതദേഹം കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കണ്ടെത്തി. രണ്ടു ദിവസം മുമ്പ് സൈന്യവുമായി നടന്ന ഏറ്റു മുട്ടലിലാണ് മൂന്നു തീവ്രവാദികൾ കൊല്ലെപ്പട്ടത്. രണ്ടുപേരിൽ ഒാരാൾ നിസാർ അഹമദാണ്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതേദഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ൈസന്യം. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപം രണ്ട് എ.കെ 47നും ആറ് മാസികകളും രണ്ട് സഞ്ചികളും കണ്ടെത്തിയിട്ടുണ്ട്.
അനന്ത്നാഗിലെ അർവാനി ഗ്രാമത്തിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിെനാടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.