ന്യൂഡൽഹി: അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പടക്ക വിൽപനയും ഉപയോഗവും നിരോധിച്ച് ദേശീയ ഗ്രീൻ ൈട്രബ്യൂണൽ. ദീപാവലിയുടെ പശ്ചാത്തലത്തിൽ നവംബർ ഒമ്പതു മുതൽ 30 വരെയാണ് നിരോധനം. അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായ മറ്റു നഗരങ്ങളിലും ഇക്കാലയളവിൽ വിലക്ക് ബാധകമാണെന്ന് ൈട്രബ്യൂണൽ വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്.
ഡൽഹിയിൽ പടക്ക ഉപയോഗം സംസ്ഥാന സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് വരുന്നതോെട ദേശീയ തലസ്ഥാന മേഖലയിൽ (എൻ.സി.ആർ) ഉൾപ്പെടുന്ന ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, ഉത്തർപ്രദേശിലെ നോയിഡ, ഗാസിയബാദ് തുടങ്ങിയ പ്രദേശങ്ങളിൽകൂടി വിലക്കുണ്ടാകും. അതേസമയം, ദീപവലിയുടെ ദിവസം രണ്ടുമണിക്കൂർ മാത്രം പടക്കം ഉപയോഗിക്കാമെന്നായിരുന്നു 2017ലെ സുപ്രീംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.