representational image

ബൈക്കിൽ തൊട്ടു; ദലിത് വിദ്യാർഥിയെ അധ്യാപകൻ ലോഹദണ്ഡ് കൊണ്ട് അടിച്ചു

ലഖ്നോ: ബൈക്കിൽ തൊട്ടതിന് അധ്യാപകൻ ദലിത് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചതായി പരാതി. ഉത്തർപ്രദേശിലെ നാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ റാനോപുരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപകനായ കൃഷ്ണമോഹൻ ശർമയാണ് ആറാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.

സംഭവം വിവാദമായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. ദലിത് വിദ്യാർഥി ബൈക്കിൽ തൊട്ടതിൽ ക്ഷുഭിതനായ അധ്യാപകൻ വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടന്ന് ഇ‍യാൾ ലോഹദണ്ഡ്, ചൂൽ എന്നിവ കൊണ്ട് അടിച്ചതായും കഴുത്തു ഞെരിച്ചതായും വിദ്യാർഥി പറഞ്ഞു.

സ്കൂളിലെ മറ്റ് അധ്യാപകരെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയതെന്ന് നാഗ്ര സ്റ്റേഷൻ എസ്.എച്ച്.ഒ ദേവേന്ദ്രനാഥ് ദുബെ പറഞ്ഞു. സംഭവത്തെ ത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - touched the bike; The Dalit student was beaten by the teacher with a metal rod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.