ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയില്‍ വിനോദസഞ്ചാര ബോട്ട ് മറിഞ്ഞ് 12 പേര് മരിച്ചു. 35 പേരെ കാണാതായി. 14 പേരെ രക്ഷപ്പെടുത്തി. പാപികൊണ്ടലു വിനോദസഞ്ച ാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞത്. അപകടകാരണം വ്യക്തമാ യിട്ടില്ല. ആന്ധ്രപ്രദേശ് ടൂറിസം െഡവലപ്മെൻറ് കോർപറേഷെൻറ ‘റോയൽ വസിഷ്ഠ’ ബോട്ടാ ണ് ഞായറാഴ്ച രാവിലെ 10.30ന് അപകടത്തിൽപ്പെട്ടത്.
50 യാത്രക്കാരും 11 ജോലിക്കാരും ഉൾപ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കാരിൽ 22 പേർ ഹൈദരാബാദ് സ്വദേശികളാണ്. എസ്. നൂകരാജു, രാമ രാജു എന്നീ ബോട്ട്ഡ്രൈവർമാരും മരിച്ചവരിൽപ്പെടുന്നു. സുരക്ഷാവസ്ത്രം ധരിച്ച 14 പേരെ ആദ്യഘട്ടത്തിൽതന്നെ മീൻപിടിത്തക്കാരുൾപ്പെടുന്ന സംഘം രക്ഷപ്പെടുത്തി.
ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്. ഗോദാവരി നദിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബോട്ടുകളുടെയും ലൈസന്‍സ് റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ഗോദാവരി നദി ദിവസങ്ങളായി നിറഞ്ഞൊഴുകിയിരുന്നു. മഴ കുറഞ്ഞതോടെ ഞായറാഴ്ചയാണ് ബോട്ടിങ്ങിന് അനുമതി നൽകിയത്. അപകടത്തിൽപെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ബോട്ട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.