അഴിമതി വിചാരണയുടെ ആരംഭവും അവസാനവും മോദിയിൽ -രാഹുൽ

ന്യൂഡൽഹി: റഫാൽ ആയുധ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന ്ധി. അഴിമതി വിചാരണയുടെ ആരംഭവും അവസാനവും മോദിയിലാണെന്ന്​ രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാ ൻ മതിയായ തെളിവായെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.

മോദി ആരോപണ വിധേയനായ നിർണായക റഫാൽ ഫയലുകൾ മോഷ്​ടിക്കപ്പെട്ടതായാണ്​ സർക്കാർ പറയുന്നത്​. ഇത്​ തെളിവ്​ നശിപ്പിക്കലും ഒളിപ്പിച്ച്​​ വെക്കലുമാണെന്നും രാഹുൽ ആരോപിച്ചു. #FIRagainstCorruptModi എന്ന ഹാഷ്​ ടാഗിലാണ്​ രാഹുലി​​​െൻറ ട്വീറ്റ്​.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ മോഷണം പോയെന്ന്​ സുപ്രീംകോടതിയിൽ വാദമുന്നയിച്ച കേന്ദ്ര സർക്കാറിന്​ കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. തെളിവ് മോഷ്ടിക്കപ്പെട്ടതാണെങ്കിലും ആ തെളിവ് പ്രസക്തമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയുമെന്ന്​ ജസ്​റ്റിസ്​ കെ.എം ജോസഫ്​ പറഞ്ഞു. മോഷ്ടിച്ച രേഖകൾ പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് മുമ്പ് കോടതി പറഞ്ഞിട്ടുണ്ടെന്നും​ കെ.എം ജോസഫ്​ വ്യക്​തമാക്കി.

Tags:    
News Summary - The trail of corruption begins & ends with Modi said rahul -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.