സിഗ്നൽ തെറ്റി: മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത്​ മധ്യപ്രദേശിൽ

മുംബൈ: സിഗ്നൽ തെറ്റിയതിനെ തുടർന്ന്​ മഹാരാഷ്​ട്രയിലേക്ക്​ പുറപ്പെട്ട ട്രെയിൻ എത്തിച്ചേർന്നത്​ മധ്യപ്രദേശിൽ. ഡല്‍ഹിയില്‍ നിന്നും 1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിനാണ്​ 160 കിലോമീറ്ററോളം വഴി തെറ്റി ഒാടി മധ്യപ്രദേശിലെത്തി നിന്നത്​.  തിങ്കളാഴ്​ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കർഷക ​പ്രതിഷേധ റാലിയിൽ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം പെരുവഴിയിലായത്​. 

ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് കർഷകർക്കായുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. മഥുര സ്​റ്റേഷനിൽ നിന്ന്​ നിഗ്നൽ തെറ്റിയതിനെ തുടർന്ന്​ വഴി മാറിയത്​ അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു. 

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്നാണ്​ ലോക്കോപൈലറ്റി​​െൻറ വിശദീകരണം. ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയാണ്​ സ്ഥലത്തെത്തുക. 

1494 കർഷകരാണ്​ ട്രെയിനിലുണ്ടായിരുന്നത്​. യാത്രക്കാരിൽ  200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന മഹാരാഷ്​ട്രയിൽ നിന്ന്​ പ്രത്യേക ട്രെയിന്‍ ബുക്കു ചെയ്തത്.
 

Tags:    
News Summary - Train Headed For Maharashtra Lands up in Madhya Pradesh After Wrong Signal, Hundreds of Farmers Stranded- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.