തിരുവനന്തപുരം: നിയന്ത്രണങ്ങൾ നീങ്ങിയാലും സർവിസുകൾ പാളത്തിലാകാൻ ദിവസങ്ങളെടു ക്കുമെന്ന് റെയിൽവേ. അപ്രതീക്ഷിതമായാണ് സർവിസ് നിർത്താൻ തീരുമാനിച്ചത്. യാത്ര തു ടങ്ങിയ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിയെത്താമെന്നതു മാത്രമായിരുന്നു ഇളവ ്. അതേസമയം തിരുവനന്തപുരം ഡിവിഷെൻറയടക്കം പല ദീർഘദൂര ട്രെയിനുകളും ഡൽഹിയിലും മ റ്റ് ഡിവിഷനുകളിലുമാണ്. കേരള എക്സ്പ്രസിെൻറ രണ്ട് റേക്കുകൾ തിരുവനന്തപുരത്തുണ്ട്. ഒന്ന് മടങ്ങിയെത്തിയതും മറ്റേത് ഡൽഹിയിലേക്ക് മടങ്ങേണ്ടിയിരുന്നതും. നിയന്ത്രണം നീങ്ങിയാലും ഡൽഹിയിലേക്കുള്ളത് അവിടെയെത്തിയ ശേഷമേ ‘ന്യൂഡൽഹി-തിരുവനന്തപുരം’ സർവിസ് ആരംഭിക്കാനാവൂ.
ജീവനക്കാർ പലയിടങ്ങളിലാണെന്നതാണ് മറ്റൊന്ന്. സർവിസ് നിർത്തിയതിനു പിന്നാലെ ജീവനക്കാർ ഹെഡ്ക്വാർേട്ടഴ്സിൽ തങ്ങണമെന്നായിരുന്നു റെയിൽവേ നിർദേശം. ഇത് പ്രായോഗികമായില്ലെന്ന് മാത്രമല്ല, ലോക് ഡൗണിനെ തുടർന്ന് പലയിടങ്ങളിലായി ചിതറി. ഇവരെ ക്രമപ്പെടുത്താൻ തന്നെ ദിവസങ്ങൾ വേണം. ഇത്രയധികം ദിവസം യാത്രാ ട്രെയിൻ ശൃംഖലയൊന്നാകെ നിശ്ചലമായ സാഹചര്യത്തിൽ വിശേഷിച്ചും.
നിയന്ത്രണങ്ങൾ നീങ്ങിയാൽ ഏതൊക്കെ റൂട്ടുകളിൽ സർവിസിനു കഴിയുമെന്ന് ഡിവിഷനുകളോട് റെയിൽവേ കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. തിരുവനന്തപുരം ഡിവിഷനു കീഴിലെ എല്ലാ റൂട്ടും സർവിസ് യോഗ്യമാക്കുന്നതിൽ പ്രയാസമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 14ന് ശേഷം സർവിസ് ആരംഭിക്കുന്നതിൽ തീരുമാനമായില്ലെന്ന് റെയിൽവേ ആവർത്തിക്കുേമ്പാഴും ഒാൺലൈൻ റിസർവേഷൻ തുടരുന്നുണ്ട്. ബുക്കിങ്ങിൽ വലിയ കുത്തൊഴുക്കിെല്ലങ്കിലും സാധാരണ നിലയിലുള്ള റിസർവേഷൻ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലുണ്ട്.
ദീർഘദൂര സർവിസ് ആദ്യഘട്ടത്തിൽ ഉണ്ടാകില്ലെന്നും ഡിവിഷൻ പരിധിയിൽ പരിമിതപ്പെടുമെന്നുമാണ് വിവരം. പകൽ ഒറ്റ ഷിഫ്റ്റിൽ ജീവനക്കാരെ പരിമിതപ്പെടുത്തിയുള്ള ചരക്കുനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ തന്നെ നിർമാണ സാമഗ്രികളുടെ നീക്കം നിലച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.