ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ രാജ്യത്തുടനീളം ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു. 200 പ്രത്യേക ട്രെയിനുകളാണ് സർവിസ് നടത്തുക. ശീതീകരിക്കാത്ത സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ പ്രതിദിന സർവിസുകളാണ്.
കുറഞ്ഞ സ്ലീപ്പർ നിരക്കുകളാകും ഈടാക്കുകയെന്നും എല്ലാവിഭാഗം ആളുകൾക്കും സർവിസ് പ്രയോജനപ്പെടുത്താമെന്നും റെയിൽവേ അറിയിച്ചു. കുടിയേറ്റക്കാർക്കും പ്രയോജനപ്പെടുത്താം. നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സർവിസ് നടത്തുന്ന ശ്രമിക് ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഓൺലൈൻ ബുക്കിങ് ഉടൻ പ്രവർത്തനക്ഷമമാകും. ആപ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചാണ് അടുത്ത മാസാദ്യം മുതൽ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.