കൊച്ചി: മൈസൂരു-ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളുൾപ്പടെ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 18 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം – പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് (18189) തുടങ്ങിയവ വഴിതിരിച്ചുവിടുന്നവയിൽ ഉൾപ്പെടുന്നുണ്ട്.
ഒക്ടോബർ 10-ന് രാവിലെ 11:35-ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 13351 ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ് നായുഡുപേട്ട, സുലുരുപേട്ട, ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ, ആരക്കോണം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി റെനിഗുണ്ട-മേലപാളയം-കാട്പാടി വഴി തിരിച്ചുവിട്ടു.
ഒക്‌ടോബർ 10-ന് വൈകീട്ട് 4:25-ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട 02122 ജബൽപൂർ-മധുര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ചെന്നൈ എഗ്‌മോറിലും താംബരത്തും സ്റ്റോപ്പുകൾ ഒഴിവാക്കി റെനിഗുണ്ട-മേലപാളയം-ചെങ്കൽപട്ട് വഴി തിരിച്ചുവിട്ടു. ഒക്‌ടോബർ 11ന് രാത്രി 10 മണിക്ക് പുറപ്പെട്ട എം.ജി.ആർ ചെന്നൈ സെൻട്രൽ-തമിഴ്‌നാട് എക്‌സ്പ്രസ് നമ്പർ 12621 ആരക്കോണം-റെനിഗുണ്ട വഴി വിജയവാഡയിലേക്ക് തിരിച്ചുവിട്ടു.
ഒക്‌ടോബർ 11-ന് രാവിലെ 7.15-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട 18190 എറണാകുളം-ടാറ്റാനഗർ എക്‌സ്പ്രസ് മേലപ്പാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു. ഒക്‌ടോബർ 11-ന് ഉച്ചക്ക് 1.35ന് പുറപ്പെട്ട ട്രെയിൻ നമ്പർ 12664 തിരുച്ചിറപ്പള്ളി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് മേൽപാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു.
ഒക്‌ടോബർ 11-ന് രാവിലെ 9.50-ന് രാമനാഥപുരത്ത് നിന്ന് പുറപ്പെട്ട 07496 രാമനാഥപുരം എക്‌സ്‌പ്രസ് സ്‌പെഷ്യൽ ആരക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു. 11-ന് രാവിലെ 11:50-ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട 06063 കോയമ്പത്തൂർ-ധൻബാദ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ മേലപ്പാളയം-ആറക്കോണം-റേണിഗുണ്ട വഴി തിരിച്ചുവിട്ടു.
അപകടത്തിന് പിന്നാലെ ആളുകൾക്ക് ബന്ധപ്പെടാനായി ദക്ഷിണ റെയിൽവേ എമർജൻസി ഹൈൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 044-25354151, 044-24354995 എന്നീ നമ്പറുകളാണ് നൽകിയിരിക്കുന്നത്. സമീപ റെയിൽവേ ഡിവിഷനുകളായ ആന്ധ്രപ്രദേശിലെ ഗുഡുർ-08624 250795, ഓംഗോല-08624 250795, വിജയവാഡ-0866 2571244, നെല്ലൂർ-0861 2345863 എന്നിവിടങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.