മധു കശ്യപ്

പൊലീസ് യൂണിഫോം ധരിക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ് ബീഹാറിലെ ആദ്യ ട്രാൻസ്ജെൻഡർ സബ് ഇൻസ്‌പെക്ടർ

ബീഹാർ: ബീഹാറിലെ ഭഗൽപൂർ ഗ്രാമത്തിൽ നിന്നുള്ള 23കാരിയായ ട്രാൻസ് വുമൺ മധു കശ്യപിന് സംസ്ഥാനത്തെ പ്രവിശ്യാ പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടറാകാനുള്ള വഴി ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ബിഹാർ പോലീസ് പരീക്ഷകളിൽ വിജയിച്ച് സംസ്ഥാനത്തെ എസ്.ഐ തസ്തികയിലേക്ക് യോഗ്യത നേടിയ മൂന്ന് ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഒരാളും ബീഹാറിലെ ട്രാൻസ് കമ്മ്യൂണിറ്റിയിലെ ആദ്യത്തെ ആളുമാണ് മധു. രണ്ട് വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയ യൂണിഫോം ധരിക്കാനുള്ള മധുവിന്റെ സ്വപ്നത്തിന് തിരിച്ചടിയായിരുന്നു. എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റെ കോൺസ്റ്റബിൾ എഴുത്തുപരീക്ഷയ്ക്കും മധു യോഗ്യത നേടിയിരുന്നുവെങ്കിലും ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാൻ കഴിഞ്ഞില്ല. അവരുടെ നേട്ടത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് പരീക്ഷയിൽ മധുവിനെ പരിശീലിപ്പിച്ച ഗുരു റഹ്മാൻ പറയുന്നു.

ഈ വർഷം എസ്.ഐ പരീക്ഷയെഴുതിയ 6,788 ഉദ്യോഗാർത്ഥികളിൽ 822 പുരുഷന്മാർ, 450 സ്ത്രീകൾ, മൂന്ന് ട്രാൻസ് ജെന്ററുകൾ യോഗ്യത നേടി. നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് തസ്തികകൾ ഉറപ്പാക്കാൻ പട്‌ന ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് രേഷ്മ പ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷം നടത്തിയ ബീഹാർ ജാതി സർവേ പ്രകാരം സംസ്ഥാനത്ത് 40,827 ട്രാൻസ് ജനങ്ങളുണ്ട്. തന്റെ നേട്ടത്തിൽ അഭിമാനത്തോടെ മധു പറയുന്നതിങ്ങനെയാണ്, ഒരാൾ തന്റെ ലിംഗഭേദത്തെക്കുറിച്ച് പരാതിപ്പെടരുത്. പകരം, നിങ്ങൾ നിങ്ങളെ സ്വയം മുന്നോട്ട് കൊണ്ടുപോവുക.

Tags:    
News Summary - Trans sub-inspector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.