വെള്ളച്ചാട്ടത്തിൽ റീൽ എടുക്കവേ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ ട്രാവൽ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ ആൻവി കംദാർ (27) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഏഴ് പേരടങ്ങിയ സംഘത്തോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ ആൻവി കാൽവഴുതി വിള്ളലിലേക്ക് വീഴുകയായിരുന്നു.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനു പിന്നാലെ അധികൃതർ എത്തി രക്ഷാപ്രവർത്തനം നടത്തി. തീരസംരക്ഷണ സേനയുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെ ആൻവിയെ രക്ഷപ്പെടുത്തുകയെന്നത് ദുഷ്കരമായ ദൗദ്യമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഉരുളൻ കല്ലുകൾ വിള്ളലിലേക്ക് വീണതും വെല്ലുവിളിയായി. ആറുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിച്ചത്.

സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് ഉടൻതന്നെ എത്തിച്ചെങ്കിലും, വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ആൻവി ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ആൻവി നിരവധി യാത്രാ വ്ലോഗുകളും റീലുകളും അപ്‌ലോഡ് ചെയ്​തിരുന്നു. ദ്ഗ്ലോക്കൽജേണൽ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇവർ വളരെ സജീവമായിരുന്നു. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചു. മഴക്കാലത്ത് വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകി.

Tags:    
News Summary - Travel influencer Aanvi Kamdar, 27, dies after falling into 300-foot gorge near Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.