ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ പണപ്പെരുപ്പത്തിൽ വലയുേമ്പാൾ കേന്ദ്ര സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'മോദിജി ജി.ഡി.പിയിൽ വൻ വളർച്ചയാണെന്ന് കാണിച്ചുനൽകുന്നു. അതായത് ഗ്യാസ് -ഡീസൽ -പെട്രോൾ വില. ജനം പണപ്പെരുപ്പം മൂലം വലയുേമ്പാൾ മോദിസർക്കാർ നികുതി പിരിക്കുന്ന തിരക്കിലും' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഒരാഴ്ചയായി രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ്. ഈയാഴ്ച മാത്രം തുടർച്ചയായി നാലുദിവസം വില വർധിച്ചു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 85.70രൂപയും മുംബൈയിൽ 92.28 രൂപയുമാണ്. ഡൽഹിയിൽ ഡീസൽ വില 75.88 രൂപ കടന്നു. ഒരാഴ്ചയിൽ ഒരു രൂപയിൽ അധികമാണ് ഇന്ധനവില വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.