സഹമന്ത്രിയായി അധികാരമേറ്റ് ആദിവാസി നേതാവും ധാർ എം.പിയുമായ സാവിത്രി താക്കൂർ

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിൽ സഹമന്ത്രിയായി അധികാരമേറ്റ് ആദിവാസി നേതാവും ധാർ എം.പിയുമായ സാവിത്രി താക്കൂർ. 2,18,665 വോട്ടുകൾക്കാണ് താക്കൂർ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാധേഷ്യാം മുവേലിനെ പരാജയപ്പെടുത്തിയത്.

1996ൽ താക്കൂർ ഒരു സന്നദ്ധ സംഘടനയിൽ ചേരുകയും ധാർ, ഖാർ​ഗോൺ തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി വിഭാ​ഗത്തിന്റേയും നിർധനരായ സ്ത്രീകളുടേയും ഉന്നമനത്തിനായി കോർഡിനേറ്ററായി പ്രവർത്തിച്ചു. ഒരു ദശാബ്ദത്തിലേറെ സാമൂഹിക പ്രവർത്തകയായി പ്രവർത്തിച്ചതിന് ശേഷം 2003ലായിരുന്നു താക്കൂറിന്റെ രാഷ്ട്രീയ പ്രവേശം. ആദിവാസി സ്ത്രീകളെ സ്വാശ്രയമാക്കാൻ ലോൺ എടുക്കുന്നതിനും, മദ്യ നിരോധനത്തിനും മുഖ്യപങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു താക്കൂർ.

സാവിത്രി താക്കൂറിന്റെ കുടുംബത്തിൽ രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് ഇവർ. 2003 ൽ സാവിത്രി താക്കൂർ ബി.ജെ.പിയിൽ ചേരുകയും ജില്ലാ പഞ്ചായത്ത് അം​ഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2004ൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി താക്കൂർ അധികാരമേറ്റു. 2017ൽ ബി.ജെ.പിയുടെ കിസാൻ മോർച്ച വൈസ് പ്രസിഡന്റായി അധികാരമേറ്റു. നിലവിൽ ആദിവാസി മഹിളാ മോർച്ച വികാസ് പരിഷദിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് സാവിത്രി. 

Tags:    
News Summary - Tribal leader and Dhar MP Savitri Thakur has been appointed as the Minister of State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.