ജമ്മു: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ചു സൈനികർക്ക് ലഫ്. ഗവർണർ മനോജ് സിൻഹയും വടക്കൻ ആർമി കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയും ആദരാഞ്ജലിയർപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ. എ.കെ. മേത്ത, ഡിവിഷനൽ കമീഷണർ രമേഷ് കുമാർ, ഐ.ജി ആനന്ദ് ജെയിൻ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, പൊലീസുകാർ എന്നിവരും സന്നിഹിതരായിരുന്നു.
അഞ്ചു സൈനികരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ രജൗരിയിൽനിന്ന് ജമ്മുവിലെ ആർമി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് മൃതദേഹങ്ങളിൽ റീത്ത് സമർപ്പിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ സംസ്കാരത്തിനായി വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
മംഗലാപുരം സ്വദേശി ക്യാപ്റ്റൻ എം.വി. പ്രഞ്ജൽ, ഉത്തർപ്രദേശിലെ ആഗ്ര സ്വദേശി ക്യാപ്റ്റൻ ശുഭം ഗുപ്ത, പൂഞ്ച് സ്വദേശി ഹവിൽദാർ അബ്ദുൽ മജീദ്, നൈനിത്താൾ സ്വദേശി ലാൻസ് നായ്ക് സഞ്ജയ് ബിസ്ത്, അലീഗഢ് സ്വദേശി പാരാട്രൂപ്പർ സചിൻ ലോർ എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. 36 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.