കർഷക ബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരെ കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത ബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. സമരം ചെയ്യുന്ന കർഷകർക്കൊപ്പമാണ് പാർട്ടി എങ്കിലും ബന്ദ് നടത്തുന്നത് പാർട്ടിയുടെ നയങ്ങൾക്ക് എതിരാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് എം.പി പറഞ്ഞു.

അതേസമയം, ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് തൃണമൂൽ കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുന്നതായും സൗഗത റോയ് വ്യക്തമാക്കി. കർഷക ദ്രോഹപരമായ മൂന്നു നയങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെട്ടു.

ബില്ലുകൾ പിൻവലിക്കാൻ കഴിയില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവെക്കണമെന്നും വെറാലിയിൽ സംസാരിക്കവെ മമത പറഞ്ഞു. അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദിന് പിന്തുണയുമായി സമാജ് വാദി പാർട്ടി, ബി.എ.സ്പി, ഡി.എം.കെ എന്നീ പാർട്ടികൾ രംഗത്തെത്തി. 

Tags:    
News Summary - Trinamool Congress says it will not support farmers' bandh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.