തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തിനു മുന്നിൽ നടത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ പാർട്ടി നേതാവ് ദോല സെന്നിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

തെരഞ്ഞെടുപ്പ് കമീഷൻ പടിക്കൽ തൃണമൂൽ പ്രതിഷേധം; നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തിനു മുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ധർണ. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തെരഞ്ഞെടുപ്പുകാലത്ത് മോദിസർക്കാർ വേട്ടയാടുമ്പോൾ കമീഷൻ നോക്കുകുത്തിയായെന്നു കുറ്റപ്പെടുത്തിയാണ് പ്രതിഷേധം.

ഡറിക് ഒബ്രിയൻ എം.പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ധർണ നടന്നത്. ഇതേതുടർന്ന് ഇവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. ഡറിക് ഒബ്രിയനു പുറമെ മുഹമ്മദ് നദീമുൽ ഹഖ്, ദോല സെൻ, സാകേത് ഗോഖലെ, സാഗരിക ഘോഷ്, വിവേക് ഗുപ്ത, അർപിത ഘോഷ്, ശാന്തനു സെൻ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

എൻ.ഐ.എ, സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് എന്നിവയുടെ മേധാവികളെ മാറ്റാൻ സർക്കാറിന് കമീഷൻ നിർദേശം നൽകണമെന്ന് തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ഏജൻസികൾ തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുകയാണ്.

എല്ലാവർക്കും തെരഞ്ഞെടുപ്പ് നേരിടാൻതക്ക സാഹചര്യം ഒരുക്കാൻ കമീഷന് ഉത്തരവാദിത്തമുണ്ട്. ബി.ജെ.പിയും എൻ.ഐ.എയുമായി അവിശുദ്ധ സഖ്യമാണെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. ശനിയാഴ്ച എൻ.ഐ.എ സംഘത്തെ മേദിനിപൂരിൽ ജനക്കൂട്ടം ആക്രമിച്ചിരുന്നു.

Tags:    
News Summary - Trinamool protests against election commission; The leaders were arrested and removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.