സ്പീക്കർ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് തൃണമൂലിന്‍റെ പിന്തുണ

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പിന്തുണക്കുമെന്ന് തൃണമൂൽ കോൺഗ്രസ്. കൊടിക്കുന്നലിനെ നിർത്താനുള്ള തീരുമാനം കോൺഗ്രസ് ഏകപക്ഷിയമായി സ്വീകരിച്ചതാണെന്നും പാർട്ടിയെ അറിയിച്ചില്ലെന്നും കഴിഞ്ഞ ദിവസം തൃണമൂൽ പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുമായി തൃണമൂൽ സമവായത്തിലെത്തിയതായാണ് വിവരം. എൻ.ഡി.എ സ്ഥാനാർഥി ഓം ബിർളക്ക് എതിരെയാണ് കൊടിക്കുന്നിൽ മത്സരിക്കുന്നത്.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി പ്ര​തി​പ​ക്ഷ​ത്തി​ന് ന​ൽ​കുകയെന്ന കീഴ്വഴക്കം അംഗീകരിക്കാൻ ത​യാ​റാ​യാ​ൽ സ്പീക്കറുടെ കാര്യത്തിൽ സമവായമാകാമെന്ന നി​ല​പാ​ടാ​ണ് ഇ​ൻ​ഡ്യ സ​ഖ്യം സ്വീ​ക​രി​ച്ച​ത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താൻ ഇൻഡ്യ സഖ്യം തയാറായത്. 542 അം​ഗ സ​ഭ​യി​ൽ 271 വോ​ട്ടാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ വേ​ണ്ട​ത്.

സഭയിലെ സംഖ്യകളുടെ കളിയിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കാണിക്കാൻ പ്രതിപക്ഷത്തിന് ലഭിക്കുന്ന അവസരമാകും സ്പീക്കർ തെരഞ്ഞെടുപ്പ്. ഒപ്പം, ജനാധിപത്യ മര്യാദകൾ പാലിക്കാത്ത ഭരണപക്ഷത്തിന്‍റെ നിലപാടുകളിൽ തങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന സന്ദേശവും നൽകാനാവും. 1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്.

Tags:    
News Summary - Trinamool to Support Congress's Kodikkunnil Suresh in Speaker Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.