ന്യൂഡൽഹി: മൂന്നു തലാഖും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് (മുത്തലാഖ്) ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷവിധിയാണുണ്ടായത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫും യു.യു. ലളിതും രോഹിങ്ടൺ നരിമാനുമാണ് മുത്തലാഖ് ഭരണഘടനവിരുദ്ധവും അസാധുവുമായി പ്രഖ്യാപിച്ചത്. പക്ഷേ, ഇതിന് വിരുദ്ധമായ വിധിപ്രസ്താവനയിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് അബ്ദുൽ നസീറും മുത്തലാഖ് മൗലികാവകാശമാണെന്നും ഇതിനെതിരെ പാർലമെൻറ് നിയമനിർമാണം നടത്തണമെന്നും കുറിച്ചു. അതേസമയം, മുസ്ലിം വ്യക്തിനിയമം മൗലികാവകാശമാണെന്ന നിരീക്ഷണം മൂന്നംഗ ബെഞ്ചും ശരിവെച്ചു. മൂന്നംഗ ബെഞ്ചിെൻറ വിധിയാണ് നിലനിൽക്കുക.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ അപൂർവമായി അഞ്ചംഗ ബെഞ്ച് മൂന്ന് വ്യത്യസ്ത വിധിപ്രസ്താവങ്ങളാണ് നടത്തിയത്. ഭാര്യയുെടയും ഭർത്താവിെൻറയും ഭാഗത്തുനിന്നുള്ള മധ്യസ്ഥരുടെ അനുരഞ്ജന ശ്രമങ്ങളില്ലാത്ത വിവാഹേമാചനമാണ് മുത്തലാഖ് എന്നും അത് ഭരണഘടനയുടെ 14ാം അനുച്ഛേദം അനുവദിക്കുന്ന തുല്യതക്കുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും അതിനാൽ അസാധുവാണെന്നും ജസ്റ്റിസുമാരായ യു.യു. ലളിതും രോഹിങ്ടണും വിധിച്ചു.
എന്നാൽ, മുത്തലാഖ് അസാധുവും ഭരണഘടനവിരുദ്ധവുമാണെന്ന വിധിയിൽ യോജിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് അതിന് മറ്റൊരു കാരണമാണ് നിരത്തിയത്. ശരീഅത്തിന് വിരുദ്ധമായ സമ്പ്രദായങ്ങൾ ഇല്ലാതാക്കാനാണ് 1937ൽ ശരീഅത്ത്, മുസ്ലിം വ്യക്തി നിയമമാക്കിയതെന്നും അതിനുശേഷം ഖുർആന് വിരുദ്ധമായ ഒരു സമ്പ്രദായവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ ഭരണഘടനവിരുദ്ധമാണ്. അത്തരമൊരു സമ്പ്രദായത്തിന് ഭരണഘടനസാധുത കൽപിക്കാനാവില്ല. ഭരണഘടനയുടെ 142ാം അനുച്ഛേദം അനുസരിച്ച് മൗലികാവകാശത്തിന് ഏതെങ്കിലും കാലയളവിലേക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയുമോ എന്നും ജസ്റ്റിസ് കുര്യൻ സംശയം പ്രകടിപ്പിച്ചു.
മതങ്ങളും ഭരണഘടനയും തമ്മിൽ തർക്കം വരുേമ്പാൾ ഇരുവിഭാഗങ്ങളെയും പരിഗണിച്ച് നിയമനിർമാണം നടത്താം. എന്നാൽ, അതിന് സർക്കാറിനോട് ആവശ്യപ്പെടാൻ കോടതിക്ക് അധികാരമില്ല. അതിനാൽ ശമീം അറ കേസിൽ മുമ്പ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതുപോലെ ഖുർആനിൽ ചീത്തയായി പറഞ്ഞ കാര്യം ശരീഅത്തിൽ നല്ലതാക്കാൻ കഴിയില്ല. മതത്തിൽ ചീത്തയായത് നിയമത്തിലും ചീത്തയാകണമെന്നും കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.
റാശിദ് അഹ്മദ് കേസിൽ സുപ്രീംകോടതി മുത്തലാഖ് ശരിവെച്ചിട്ടുണ്ടെങ്കിൽ അതിനുശേഷം ശമീം അറ കേസിൽ നിയമവിരുദ്ധമാക്കിെയന്നും അതിനാൽ അതിനുമുമ്പുള്ള വിധി നിലനിൽക്കില്ലെന്നും മൂവരും ഏകസ്വരത്തിൽ വ്യക്തമാക്കി. മുത്തലാഖ് അസാധുവാക്കിയ സ്ഥിതിക്ക് കേന്ദ്രം ചൂണ്ടിക്കാട്ടിയ വിവേചനത്തിെൻറ വിഷയം ഉത്ഭവിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ നരിമാനും ലളിതും വ്യക്തമാക്കി.
Triple Talaq Verdict by Anonymous nukCNYAcQG on Scribd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.