ത്രിപുര കോൺഗ്രസ്​ അധ്യക്ഷൻ രാജിവെച്ചു; തൃണമൂലിലേക്കെന്ന്​ റിപ്പോർട്ട്​

ഗുവാഹത്തി: ത്രിപുര കോൺഗ്രസ്​ അധ്യക്ഷൻ പിജുഷ്​ കാന്തി ബിശ്വാസ്​ സ്ഥാനമൊഴിഞ്ഞു. താൻ രാഷ്​ട്രീയം തന്നെ നിർ​ത്തുകയാണ്​ എന്നാണ്​ പിജുഷ്​ നൽകുന്ന വിശദീകരണം.

എല്ലാ കോൺഗ്രസ്​ നേതാക്കൾക്കും നന്ദിയർപ്പിച്ചാണ്​ കോൺഗ്രസ്​ വിടുന്ന കാര്യം പിജുഷ്​ ട്വീറ്റ്​ ചെയ്​തത്​.ഒരു കാല​ത്ത്​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉഗ്രപ്രതാപികളായിരുന്ന കോൺഗ്രസിന്​ മുതിർന്ന ഒരു നേതാവ്​ കൂടി പാർട്ടി വിടുന്നത്​ വലിയ തിരിച്ചടിയാണ്​.

ഒരാഴ്ച മുമ്പ്​ കോൺഗ്രസ്​ വിട്ട്​ തൃണമൂലിൽ ചേർന്ന സുഷ്​മിത ദേവിന്‍റെ അടുത്തയാളായതുകൊണ്ടുതന്നെ ബിജുഷ്​ തൃണമൂലിൽ ചേക്കേ​റിയേക്കുമെന്ന്​ റിപ്പോർട്ടുകൾ ഉണ്ട്​. കൂടുതൽ കോൺഗ്രസ്​ നേതാക്കൾ തൃണമൂലിൽ ചേരുമെന്നാണ്​ വാർത്തകൾ. 

Tags:    
News Summary - Tripura Congress Chief Pijush Biswas Quits, May Join Trinamool: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.