15ാം വയസിൽ വിവാഹം; 19ാം വയസിൽ പ്ലസ്​ടുവിന്​ റാങ്ക്​ നേടി 19കാരിയായ അമ്മ

അഗർത്തല: ത്രിപുരയിൽ 19കാരിയായ മാതാവിന്​ 12ാം ക്ലാസ്​ പരീക്ഷയിൽ ഉന്നത വിജയവും റാങ്കും. 15ാം വയസിൽ വിവാഹിതയായി രണ്ടര വയസുകാര​െൻറ അമ്മയായ സംഘമിത്ര ദേബാണ്​​ പ്ലസ്​ടു പരീക്ഷയിൽ ഉന്നത വിജയവും റാങ്കും നേടിയത്​.

വെള്ളിയാഴ്​ച ത്രിപുര ബോർഡ്​ ഓഫ്​ സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ച 12ാം ക്ലാസ്​ പരീക്ഷ ഫലത്തിലാണ്​ ദേബ്​ ആദ്യ പത്ത്​ റാങ്കുകാരിൽ ഒരാളായി മറിയത്​. ആർട്​സ്​ വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ അവർ 92.6 ശതമാനം മാർക്കുമായി സ്വന്തം വിഭാഗത്തിൽ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളിലുമായി ഒമ്പതാം സ്​ഥാനത്തുമെത്തി.

വടക്കുകിഴക്കൻ സംസ്​ഥാനമായ ത്രിപുരയുടെ തലസ്​ഥാന നഗരിയായ അഗർത്തലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഗാന്ധിഗ്രാം ആണ്​ ദേബി​െൻറ സ്വദേശം. കശ്​മീരിൽ സേവനമനുഷ്​ഠിക്കുന്ന ബി.എസ്​.എഫ്​ ജവാൻ രാജു ഘോഷാണ്​ ഭർത്താവ്​.

'വീട്ടുജോലികൾക്കൊപ്പം എ​െൻറ കുഞ്ഞി​െൻറ കാര്യങ്ങൾ കുടി നിറവേറ്റിയ ശേഷമാണ്​ ഞാൻ പഠിച്ചത്​. വീട്ടുകാർ നന്നായി സഹായിച്ചു​. ഫലത്തിൽ ഞാൻ അതീവ സന്തുഷ്​ഠയാണ്​. ഇപ്രകാരം തന്നെ ഡിഗ്രിയും നേടാൻ ആഗ്രഹിക്കുന്നു' ദേബ്​ പറഞ്ഞു.

ഇതേ പ്രദേശത്ത്​ നിന്ന്​ തന്നെയുള്ള കർഷക​െൻറ മകളാണ്​ ദേബ്​. ഹൈസ്​കൂൾ തലത്തിൽ 77 ശതമാനം മാർക്ക്​ നേടിയെങ്കിലും ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞതിനാൽ പഠനത്തിൽ ഇ​ടവേള വന്നു.

ഉന്നത വിജത്തി​െൻറ ആരവങ്ങൾക്കിടയിലും ശൈശവ വിവാഹം ചോദ്യചിഹ്നമായി തുടരുകയാണ്​. സംസ്​ഥാനത്തെ ഗ്രാമീണ മേഖലയിൽ ശൈശവ വിവാഹങ്ങൾ തടയാനാകുന്നില്ല.

ഈയിടെ നടത്തിയ ഒരു പഠനത്തിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്​ഥാനമാണ്​ ത്രിപുര. ഇവിടെ നടക്കുന്ന വിവാഹങ്ങളിൽ 21.6 ശതമാനവും ശൈശവ വിവാഹങ്ങളാണ്​​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.