ൈഹദരാബാദ്: പൊതുചടങ്ങിനിടെ വനിത കലക്ടറോട് മോശമായി പെരുമാറിയ ഭരണകക്ഷി എം.എൽ.എ അറസ്റ്റിൽ. മഹബൂബാബാദ് എം.എൽ.എ ബി. ശങ്കർ നായകിനെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക വനവത്കരണ ചടങ്ങിനിടെയാണ് സംഭവം. എം.എൽ.എ മോശമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് പിന്നീട് കലക്ടർ മഹബൂബാബാദ് ടൗൺ പൊലീസിൽ പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ശങ്കർ നായക് മനഃപൂർവം കൈയിൽപിടിച്ചെന്ന് കലക്ടർ പറഞ്ഞതായി പൊലീസ് അറിയിച്ചു. െഎ.പി.സി 353, 354, 509 വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും ശങ്കർ നായക്കിന് വ്യക്തിഗത ജാമ്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.