വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻെറ വിജയം ഉറപ്പായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പോയത് വിർജീനിയയിലെ ഗോൾഫ് ക്ലബിലേക്ക്. സ്റ്റർലിങ്ങിലെ ഗോൾഫ് ക്ലബിലേക്ക് സ്വന്തം കാർട്ടിലാണ് ട്രംപ് എത്തിയത്. ക്ലബിൽ ഫോട്ടോ ഷൂട്ടിലായിരുന്ന ദമ്പതികൾക്കൊപ്പവും ട്രംപ് സമയം ചെലവിട്ടു.
തെരഞ്ഞെടുപ്പിൻെറ തിരക്കുകൾക്കിടയിലും ഗോൾഫ് ക്ലബിൽ ഫോട്ടോ ഷൂട്ടിലായിരുന്ന വധുവിനടുത്തെത്തി ട്രംപ് കുശലാന്വേഷണം നടത്തി. അവർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് ആശംസകളും നേർന്നാണ് അദ്ദേഹം മടങ്ങിയത്. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം അവഗണിച്ചു.
കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മാജിക് നമ്പറായ 270 നേടിയത്. നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടിയതോടെയാണ് ബൈഡൻ യു.എസ് പ്രസിഡൻറ് പദത്തിലേക്ക് ചുവടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.