ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ശനിയാഴ്ച നടന്ന വിശ്വാസവോട്ടിനെ ചോദ്യംചെയ്തു പ്രതിപക്ഷമായ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി രണ്ട് ദിവസം പിന്നിടുമ്പോളാണ് പുതിയ നീക്കവുമായി ഡി.എം.കെ രംഗത്തെത്തുന്നത്.
ജസ്റ്റിസ് ഹുലുവാഡി ജി. രമേഷ്, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച കോടതി ആരംഭിച്ചപ്പോള്‍ത്തന്നെ മുതിര്‍ന്ന അഭിഭാഷകനും ഡി.എം.കെയുടെ മുന്‍ രാജ്യസഭാംഗവുമായ ആര്‍ ഷണ്‍മുഖസുന്ദരം ഇക്കാര്യം ഫസ്റ്റ് ബെഞ്ച് മുമ്പാകെ അവതരിപ്പിക്കുകയും അടിയന്തര പരിഗണനാനുമതി നേടുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് നടന്ന വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നും പുതുതായി രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടാന്‍ ഡി.എം.കെ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡി.എം.കെ സമര്‍പ്പിച്ചതിന് സമാനമായ ഒരു പരാതി പന്നീര്‍സെല്‍വം പക്ഷത്തെ ഒരു എം.എൽ.എയും സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസം സഭയിൽ അരങ്ങേറിയതെന്നു സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രഹസ്യ ബാലറ്റ് ആവശ്യം തള്ളിയ സ്പീക്കർ പി. ധനപാലൻ ഡിഎംകെയുടെ എംഎൽഎമാരെ പുറത്താക്കിയതാണ് വിശ്വാസവോട്ട് തേടിയത്. ഡിഎംകെ എംഎൽഎമാരെ നിയമസഭയിൽനിന്നു പുറത്താക്കിയ സ്പീക്കർ ധനപാലിന്റെ നടപടിയിൽ പ്രതിഷേധിച്ചും വിശ്വാസവോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് 22നു സംസ്ഥാനവ്യാപകമായി നിരാഹാരസമരം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.