കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ഇരട്ട സഹോദരൻമാർക്ക് കാമ്പസ് സെലക്ഷനിലൂടെ ഉയർന്ന പാക്കേജിൽ ജോലി. ഒരു കമ്പനിയിൽ 50 ലക്ഷം രൂപ വാർഷിക ശമ്പളമാണ് ഇരുവർക്കും ലഭിച്ചത്. ആന്ധ്രപ്രദേശ് എസ്.ആർ.എം സർവകലാശാലയിലെ വിദ്യാർഥികളായ സപ്തർഷി മജൂംദാറിനും രാജർഷി മജൂംദാറിനുമാണ് ജോലി ഒാഫർ.
ഗൂഗ്ൾ ജപ്പാനുമായി ചേർന്ന് പ്രവർത്തിക്കുന്ന പി.വി.പി കമ്പനിയാണ് ഇരുവർക്കും ജോലി വാഗ്ദാനം ചെയ്തത്. ആന്ധ്രപ്രദേശിൽ ബിരുദം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണ് ഇത്.
ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് ഇരുവരും. ഇരട്ടസഹോദരൻമാർ ഇരുവരും തങ്ങളുടെ കുട്ടിക്കാലം പൂർണമായും ചെലവഴിച്ചത് ഝാർഖണ്ഡിലായിരുന്നു.
'പിതാവിെൻറ ജോലി ആവശ്യത്തെ തുടർന്ന് തങ്ങൾ വളർന്നത് ഝാർഖണ്ഡിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും അവിടെ പൂർത്തിയാക്കി. തുടർന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠനത്തിനായി എസ്.ആർ.എം സർവകലാശാലയിലെത്തുകയായിരുന്നു' -സഹോദരൻമാരിൽ ഒരാൾ പറഞ്ഞു.
എസ്.ആർ.എം യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ച് എൻജിനീയറിങ് വിദ്യാർഥികൾ കൂടിയാണ് ഇരുവരും. സാധാരണയായി വിദ്യാർഥികൾക്ക് ഏഴുലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണ് ലഭിക്കുക. ഇത് സർവകലാശാലയിലെതന്നെ ഉയർന്ന നേട്ടമായാണ് കണക്കാക്കുന്നത്. തുടർന്ന് സർവകലാശാല ഇരുവർക്കും രണ്ടുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു.
'വലിയൊരു ജോലി ലഭിക്കുമെന്ന് തങ്ങൾ ഇരുവരും കരുതിയിരുന്നില്ല. ഞങ്ങളുടെ വളർച്ചയും വിദ്യാഭ്യാസവുമെല്ലാം ഒരുമിച്ചായിരുന്നു. ഇനി ഒരുമിച്ച് ജോലിയും ചെയ്യും' -സപ്തർഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.