മേഘാലയയിൽ രണ്ട് എച്ച്.എസ്.പി.ഡി.പി എം.എൽ.എമാർ സാ​ങ്മയെ പിന്തുണച്ചു, പാർട്ടി പിന്തുണ പിൻവലിച്ചു

ഷി​ല്ലോ​ങ്: മേ​ഘാ​ല​യ​യി​ൽ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച നാഷനൽ പീപ്ൾസ് പാർട്ടിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി (എ​ൻ.​പി.​പി) അ​ധ്യ​ക്ഷ​നു​മാ​യ കോ​ൺ​റാ​ഡ് സാ​ങ്മയെ സർക്കാർ രൂപീകരിക്കാൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞ രണ്ട് എം.എൽ.എമാർ വെള്ളിയാഴ്ച രാത്രി വൈകി പിന്തുണ പിൻവലിച്ചു.

വെള്ളിയാഴ്ചയാണ് 60 അംഗ സഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണതിന് സാങ്മ അവകാശവാദം ഉന്നയിച്ചത്. കേവല ഭൂരിപക്ഷം 31 ആണ്. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ടെന്നായിരുന്നു സാങ്മയുടെ അവകാശ വാദം. മാർച്ച് ഏഴിന് സത്യപ്രതിജ്ഞ നടത്തുമെന്നും സാങ്മ അവകാശപ്പെട്ടിരുന്നു.

എന്നാൽ രാത്രി വൈകി രണ്ട് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എൻ.പി.പിയിൽ നിന്നുള്ള 26 എം.എൽ.എമാർ, ബി.ജെ.പിയിൽ നിന്നുള്ള രണ്ട് പേർ, ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡെമോക്രാറിക് പാർട്ടിയിൽ (എച്ച്.എസ്.പി.ഡി.പി) നിന്ന് രണ്ടുപേർ, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ് സാങ്മ കേവല ഭൂരിപക്ഷം തികച്ചത്.

എന്നാൽ എൻ.പി.പി നേതൃത്വത്തിലുള്ള സർക്കാറിനെ പിന്തുണക്കാർ എം.എൽ.എമാരെ നിയോഗിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി വൈകി എച്ച്.എസ്.പി.ഡി.പി സാങ്മക്ക് കത്ത് നൽകി. ഈ ബന്ധത്തിൽ പാർട്ടിക്ക് പങ്കില്ല. അതിനാൽ പാർട്ടി നിങ്ങൾക്കുള്ള പിന്തുണ ഇന്ന് മുതൽ തന്നെ പിൻവലിക്കുന്നുവെന്നും എച്ച്.എസ്.പി.ഡി.പി വ്യക്തമാക്കി. ഈ കത്തിന്റെ ഒരു കോപ്പി ഗവർണർക്കും അയച്ചു.

ഇതോടെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി കുറഞ്ഞു. എന്നാൽ അത് ​ചെറിയ ​പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എൻ.പി.പി പ്രതികരിച്ചത്.

ഇ​തി​നി​ടെ, എ​ൻ.​പി.​പി-​ബി.​ജെ.​പി ര​ഹി​ത സ​ർ​ക്കാ​ർ എ​ന്ന ല​ക്ഷ്യ​ത്തി​ൽ കോ​ൺ​ഗ്ര​സും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ഒ​പ്പം 11 എം.​എ​ൽ.​എ​മാ​രു​ള്ള യു.​ഡി.​പി​യും മ​റ്റു ചി​ല പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ​മാ​ന്ത​ര നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. എ​ൻ.​പി.​പി-​ബി.​ജെ.​പി ഇ​ത​ര മു​ന്ന​ണി​ക​ളു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന് ര​ണ്ട് എ​ച്ച്.​എ​സ്.​പി.​ഡി.​പി. എം.​എ​ൽ.​എ​മാ​ർ ആദ്യം പ​ങ്കെടുക്കുകയും പിന്നീട് പഎഴുന്നേറ്റ് പേവുകയും ചെയ്തിരുന്നുവെന്ന് തൃ​ണ​മൂ​ൽ നേ​താ​വ് മു​കു​ൾ സാ​ങ്മ പറഞ്ഞു. എ​ച്ച്.​എ​സ്.​പി.​ഡി.​പി എം.​എ​ൽ​മാ​രെ എ​ൻ.​പി.​പി ഹൈ​ജാ​ക്ക് ചെ​യ്തു​വെ​ന്ന് ആ​രോ​പ​ണം ഉയർന്നിരുന്നെങ്കിലും കോ​ൺ​റാ​ഡ് സാ​ങ്മ ആരോപണം നിഷേധിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 59 മ​ണ്ഡ​ല​ങ്ങ​ളി​ൽ 26 എ​ണ്ണ​ത്തി​ൽ ജ​യി​ച്ചാ​ണ് എ​ൻ.​പി.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. സ്ഥാ​ന​മൊ​ഴി​യു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ എ​ൻ.​പി.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്ന യു.​ഡി.​പി 11 സീ​റ്റു​മാ​യി ര​ണ്ടാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ്. കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ന്നി​വ​ർ അ​ഞ്ചു വീ​തം ​സീ​റ്റു നേ​ടി. പു​തി​യ ക​ക്ഷി​യാ​യ വി.​പി.​പി നാ​ലു സീ​റ്റി​ലും ജ​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Twist in Meghalaya govt formation; HSPDP MLAs support Sangma's NPP, party withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.