ന്യൂഡൽഹി: പുതിയ ഐ.ടി നിയമങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായി ഇടക്കാല കംപ്ലയൻസ് ഓഫീസറനെ നിയമിച്ച് ട്വിറ്റർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നും ട്വിറ്റർ അറിയിച്ചു. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലും രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഇതിനൊടുവിലാണ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ തീരുമാനിച്ചിരിക്കുന്നത്.
പുതിയ നിയമങ്ങൾ പാലിക്കാനുള്ള എല്ലാ ശ്രമങ്ങളും ട്വിറ്ററിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പുരോഗതികൾ കേന്ദ്ര ഐ.ടി മന്ത്രാലയത്തെ ഉടനടി അറിയിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. നേരത്തെ സ്വകാര്യത ഉൾപ്പടെയുള്ള പല വിഷയങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഐ.ടി നിയമങ്ങളോടുള്ള വിയോജിപ്പ് ട്വിറ്റർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു.
ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടു വന്നത്. മേയ് 25 ആയിരുന്നു നിയമം നടപ്പിലാക്കാനുള്ള അവസാന തീയതി. ഫേസ്ബുക്കും വാട്സാപ്പ് നിയമം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.