മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിെൻറ വിശ്വസ്തർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. അനിൽ ദേശ്മുഖിനെതിരായ നൂറുകോടി രൂപയുടെ അഴിമതി ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.
അനിൽ ദേശ്മുഖിെൻറ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് പാലൻഡെ, പേഴ്സണൽ അസിസ്റ്റൻറ് കുന്ദൻ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഒമ്പതുമണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുംബൈ ബല്ലാർഡ് എസ്റ്റേറ്റിലെ ഇ.ഡി ഒാഫിസിൽ നടന്ന ചോദ്യം ചെയ്തതിൽ ഇരുവരും സഹകരിച്ചില്ലെന്നാണ് വിവരം.
കഴിഞ്ഞദിവസം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻ.സി.പി നേതാവുകൂടിയായ ദേശ്മുഖിെൻറ വസതിയടക്കം നാലിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. കൂടാതെ കുന്ദെൻറയും സഞ്ജീവിെൻറയും മുംബൈയിലെ വീടുകളും പരിശോധിച്ചിരുന്നു. തുടർന്നാണ് ഇരുവരെയും മുംബൈയിലെ ഒാഫിസിൽവെച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
സസ്പെൻഷനിലായ ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹായത്തോടെ ബാറുകളിൽനിന്നും റസ്റ്ററൻറുകളിൽനിന്നുമായി 100 കോടി രൂപ പിരിക്കാൻ ദേശ്മുഖ് നിർദേശം നൽകിയെന്ന ആരോപണത്തിലാണ് സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണം. മുംബൈ പൊലീസ് മുൻ കമീഷണർ പരംബീർ സിങ്ങാണ് ആരോപണം ഉന്നയിച്ചത്. എട്ടുപേജ് വരുന്ന കത്തുവഴി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അറിയിക്കുകയായിരുന്നു. ആരോപണങ്ങളെല്ലാം ദേശ്മുഖ് നിഷേധിക്കുകയും ചെയ്തിരുന്നു. കൂടാതെ ബാർ മുതലാളിമാർ പണം നൽകിയെന്ന ആരാപണത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.