പിത്തോരഗഢ്: പ്രതിരോധമന്ത്രി നിർമല സീതാരാമനെ വധിക്കുമെന്ന് വാട്സ്ആപ് സംഭാഷണത്തിൽ അറിയിച്ച രണ്ടു േപരെ ഉത്തരാഖണ്ഡിൽ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ നടത്തിയ ചാറ്റിങ്ങിലാണ് ഇവർ സീതാരാമനെ വെടിവെച്ചുകൊല്ലുമെന്ന് പരാമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘സേവ ദിവസി’െൻറ ഭാഗമായി ധർചുല നഗരത്തിൽ സൈന്യം തിങ്കളാഴ്ച സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് മന്ത്രി നിർമലയായിരുന്നു.
അവരുടെ സന്ദർശനം സംബന്ധിച്ച സംസാരത്തിനിടെ ഞായറാഴ്ച പ്രതികളിലൊരാൾ കുറിച്ചത് ഇങ്ങനെ: ‘‘ഞാൻ സീതാരാമനുനേരെ നിറയൊഴിക്കും. നാളെ അവളുടെ അവസാന ദിവസമായിരിക്കും.’’ വിവരം അറിഞ്ഞയുടൻ പൊലീസ് പ്രതികളെ പിടികൂടിയതായി പൊലീസ് സൂപ്രണ്ട് രാമചന്ദ്ര അറിയിച്ചു. പേരുവിവരം പുറത്തുവിട്ടിട്ടില്ല. വാട്സ്ആപ് ഗ്രൂപ്പിലെ അഡ്മിനെതിരെയും അന്വേഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.