ലഖ്നോ: പതിനാലുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കേസിൽ 20ഉം 23ഉം വയസുള്ള കുട്ടിയുടെ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയം മുതലെടുത്തായിരുന്നു കൃത്യം നടത്തിയത്. ഒരു വർഷത്തോളം കുട്ടിയെ പ്രതികൾ ലൈംഗികപീഡനത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.