ന്യൂഡൽഹി: വൻ തോക്കുകളുടെ വീഴ്ചക്ക് സാക്ഷ്യം വഹിച്ച് തെരഞ്ഞെടുപ്പു ഫലം. നിലവിലെ രണ്ടു മുഖ്യമന്ത്രിമാരും അഞ്ച് മുൻ മുഖ്യമന്ത്രിമാരും തോൽവി രുചിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും (കോൺഗ്രസ്) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും (ബി.ജെ.പി) ആണ് തോറ്റവരിൽ പ്രമുഖർ. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്ത് (കോൺഗ്രസ്), ഗോവ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോ (തൃണമൂൽ), പഞ്ചാബ് മുൻ മുഖ്യമന്ത്രിമാരായ പ്രകാശ്സിങ് ബാദൽ (അകാലിദൾ), അമരീന്ദർ സിങ് (പി.എൽ.സി ), രജീന്ദർകൗർ ഭട്ടൽ എന്നിവർക്കും അടിതെറ്റി.
ഗോവ ഉപമുഖ്യമന്ത്രിമാരായ മനോഹർ അജ്ഗഓൻകർ, ചന്ദ്രകാന്ത് കവ്ലേക്കർ (ഇരുവരും ബി.ജെ.പി) എന്നിവരും തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.