രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ചൈനീസ് യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് ചൈനീസ് സ്വദേശികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.

മതിയായ രേഖകളൊന്നുമില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നു യുവാക്കൾ. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ ലക്ഷ്യം വ്യക്തമല്ല.

അതേസമയം ചാരവൃത്തിക്കാണ് ചൈനീസ് യുവാക്കൾ എത്തിയതെന്നതെന്ന സംശയവും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്. ഇതാദ്യമായല്ല യുവാക്കൾ ഇത്തരത്തിൽ അതിർത്തി കടക്കുന്നത്.

യുവാക്കളിലൊരാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും എന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജൂലൈ രണ്ടിനും ഇവരെ സമാനരീതിയിൽ അതിർത്തിയിൽനിന്ന് പിടികൂടിയിരുന്നു. അന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. വിസയുണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലേക്ക് കടക്കാനാകുമെന്ന് ഉദ്യോഗസ്ഥർ ഉപദേശവും നൽകി.

Tags:    
News Summary - Two Chinese nationals held for trying to enter India illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.