രണ്ട് ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ അഞ്ച് മന്ത്രിമാർക്ക് കോവിഡ്

പട്ന : ബിഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും അഞ്ച് മന്ത്രിമാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിലായി നിതീഷ് കുമാർ സർക്കാർ. ഉപമുഖ്യമന്ത്രിമാരായ തർക്കിഷോർ പ്രസാദ്, രേണു ദേവി, വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, എക്സൈസ് മന്ത്രി സുനിൽ കുമാർ, വിദ്യാഭ്യാസ പാർലമന്‍റെറി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിൽ ഉണ്ടായിരുന്ന 11 പേർക്ക് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണിത്. താനുമായി സമ്പർക്കമുണ്ടായവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് ട്വീറ്റ് ചെയ്തു.

ബിഹാറിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾ ഓൺലൈനായി പഠനം തുടരണം. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ഹാജർ സംവിധാനം കൊണ്ടുവരണമെന്നും നിർദേശിച്ചിരുന്നു.

ജിം,സിനിമാശാലകൾ, സ്വിമ്മിംഗ് പൂളുകൾ, സ്റ്റേഡിയങ്ങൾ എന്നിവ അടച്ചുപൂട്ടാനും റസ്റ്റോറന്‍റുകൾക്ക് 50 ശതമാനം ആളുകളുമായി പ്രവർത്തനം തുടരാമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നിലവിൽ 2223 സജീവ കോവിഡ് കേസുകളാണ് ബിഹാറിലുള്ളത്.

Tags:    
News Summary - Two Deputy CMs, three Bihar Ministers test positive for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.