മലപ്പുറം: പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ രണ്ടുപേർ മുസ്‍ലിം ലീഗ് എം.പിമാരാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. ആലപ്പുഴ എം.പി എ.എം. ആരിഫ് എതിർത്തവരുടെ കൂട്ടത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.എ.എ ബില്ല് സഭയിൽ എത്തിയപ്പോൾ അവതരണ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് താനും കുഞ്ഞാലിക്കുട്ടിയും ലോക്സഭയിൽ സംസാരിച്ചു. ബില്ല് അവതരിപ്പിച്ചപ്പോഴും തങ്ങൾ എതിർത്തു. രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബും എതിർത്തു സംസാരിച്ചു. ലീഗും കോൺഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണ് ലോക്സഭയിൽ ബില്ല് പാസായതെന്നും ഇ.ടി. ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.