മുംബൈ: മുംബൈയിൽനിന്ന് 21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം പിടിച്ചെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് (എ.ടി.എസ്) മനുഷ്യജീവന് ഏറെ അപകടകരമായ യുറേനിയം വിൽപന നടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. താനെ സ്വദേശി ജിഗർ പാണ്ഡ്യ (27), അബു താഹിർ അഫ്സൽ ഹുസൈൻ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്.
യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന് പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് താഹിറാണ് യുറേനിയം വിതരണം ചെയ്തതെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. തുടർന്ന് നടന്ന തെരച്ചിലിലാണ് കുർളയ്ക്ക് സമീപത്ത് നിന്ന് 7.1 കിലോ യുറേനിയവുമായി താഹിറിനെ അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത യുറേനിയം കൂടുതൽ പരിശോധനക്കായി ബാഭാ അറ്റോമിക് റിസർച്ച് സെൻററിലേക്ക് അയച്ചിരുന്നു. മനുഷ്യജീവന് അപകടരമായ യുറേനിയമാണെന്നായിരുന്നു റിസർച്ച് സെൻററിൽ നിന്ന് എ.ടി.എസിന് ലഭിച്ച റിപ്പോർട്ടു. ഇതിനെ തുടർന്ന് ഇരുവർക്കുമെതിരെ അറ്റോമിക് എനർജി ആക്ട് -1962 പ്രകാരം കേസെടുക്കുകയും മെയ് 12 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.