ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ലേ: ജമ്മു കശ്മീരിലെ ലഡാക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ സൈനിക ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യു. സി.എഫ്.എൻ ശങ്കരറാവു ഗോട്ടാപു, എച്ച്.എ.വി ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവരാണ് മരിച്ചത്. കരസേനയാണ് അപകട വിവരം പുറത്തുവിട്ടത്.

ജൂലൈ 11നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്കിടെ സൈനിക ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ രണ്ട് സൈനികരെയും എയർലിഫ്റ്റ് ചെയ്ത് ലേയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ബാദ്നോട്ട ഏരിയയിൽ പെട്രോളിങ് നടത്തിയ സുരക്ഷസേനക്ക് നേരെ നടന്ന ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Two soldiers die while undertaking critical repair work in Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.