രാ​ജ്യ​ത്തെ മൂന്നിൽ രണ്ട്​ കോവിഡ്​ ബാധിതരും കേരളത്തിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ​ പ്ര​തി​ദി​ന കോ​വി​ഡ്​​​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 64 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ബു​ധ​നാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മ​ണി​വ​രേ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്ത്​ 37,593 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ, കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്​​ച കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച (24,296) ക​ണ​ക്കാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ​

ബു​ധ​നാ​ഴ്​​ച കേ​ര​ള​ത്തി​ൽ സ്​​ഥി​രീ​ക​രി​ച്ച കേ​സു​ക​ളു​ടെ എ​ണ്ണം 31,000 ക​ട​ന്നി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​സി​ദ്ധീ​ക​രി​ക്കു​േ​മ്പാ​ൾ കേ​ര​ള​ത്തി​െൻറ ക​ണ​ക്ക്​ 70 ശ​ത​മാ​ന​ത്തോ​ളം ആ​യേ​ക്കും. പ്ര​തി​ദി​ന കോ​വി​ഡ്​ ബാ​ധി​ത​രി​ൽ ര​ണ്ടാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഒ​രാ​ഴ്​​ച​യി​ൽ അ​ധി​ക​മാ​യി 5,000ൽ ​താ​ഴെ കേ​സു​ക​ൾ മാ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, ആ​​​ന്ധ്ര​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 1,600ൽ ​താ​ഴെ​യാ​ണ്​ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ 1,000ൽ ​താ​ഴെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ 151 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത്​ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ആ​​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ര​ു​ടെ എ​ണ്ണ​ത്തി​ലും പ​കു​തി​യോ​ളം കേ​ര​ള​ത്തി​ലാ​ണ്. 3,22,327 പേ​രാ​ണ്​ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ. കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്​​ച​യി​ലെ ക​ണ​ക്കു​ൾ​പ്പെ​ടെ 1,70,292 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ. ര​ണ്ടാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 53,260 ​േപ​ർ മാ​ത്ര​മാ​ണ​മു​ള്ള​ത്.

ക​ർ​ണാ​ട​ക (19,810), ത​മി​ഴ്​​നാ​ട്​ (18,603), ആ​​ന്ധ്ര​പ്ര​ദേ​ശ്​ (13,677) എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ​ക്ക്​. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ 10,000ൽ ​താ​ഴെ​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ല​വി​ൽ 500ൽ ​താ​െ​ഴ രോ​ഗി​ക​ൾ മാ​ത്ര​മാ​ണ്​ ചി​കി​ത്സ​യി​ൽ. മ​ഹാ​രാ​ഷ്​​ട്ര​യ​ട​ക്കം ഭൂ​രി​ഭാ​ഗം സം​സ്​​ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ദി​ന രോ​ഗി​ക​​ളേ​ക്കാ​ൾ രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​മാ​ണ്​​ കൂ​ടു​ത​ൽ.

Tags:    
News Summary - Two-thirds of covid victims are in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.