സീരിയൽ താരങ്ങളുൾപ്പടെ മൂന്ന്​ പേർ കാർ അപകടത്തിൽ മരിച്ചു

പാൽഗർ​: മുംബൈ-അഹമ്മദാബാദ്​ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ സീരിയൽ താരങ്ങളുൾപ്പടെ മൂന്ന്​ പേർ മരിച്ചു. ഇതിൽ രണ്ട്​ പേർ സീരിയൽ താരങ്ങളാണ്​ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

മഹാകാളി അന്ത്​ ആരംഭ്​ ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗൻ കാംഗ്​(38), അർജിത്​ ലാവനിയ(30) എന്നിവരാണ്​ മരിച്ചത്​. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. സ്വകാര്യ ചാനലായ കളേഴ്​സ്​ ടി.വിയിലെ സീരിയലിലാണ്​ ഇവർ അഭിനയിച്ചിരുന്നത്​. ഷുട്ടിങ്ങ്​ കഴിഞ്ഞ്​ മടങ്ങും വഴിയാണ്​ അപകടമുണ്ടായതെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Two TV actors killed in car crash-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.