ന്യൂഡൽഹി: യു.എ.ഇയുടെ സാമ്പത്തിക സഹായ വാഗ്ദാനം കേന്ദ്രസർക്കാർ തട്ടിത്തെറിപ്പിച്ചെന്ന വിവാദം പുകയുന്നതിനിടെ, ഇന്ത്യയിലെ സ്ഥാനപതി അഹ്മദ് അൽ ബന്ന കേരളത്തിലേക്ക്.
യു.എ.ഇയിൽ നിന്നുള്ള നിർദേശപ്രകാരം അടുത്തദിവസം തന്നെ അദ്ദേഹം എത്തുമെന്നാണ് സൂചന. സാമ്പത്തിക സഹായം സ്വീകരിക്കേണ്ടതില്ലെന്ന സമീപനത്തിൽ മോദി സർക്കാർ ഉറച്ചുനിൽക്കുകയാണ്. 700 കോടി രൂപയുടെ സഹായധനം കേരളത്തിന് നൽകാൻ യു.എ.ഇ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന വിവരങ്ങൾക്കിടയിലാണിത്.
സാമ്പത്തിക സഹായം എത്രയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വിവാദത്തെ തുടർന്ന് സ്ഥാനപതി വിശദീകരിച്ചിരുന്നു. സാമ്പത്തിക സഹായത്തേക്കാൾ, മറ്റു കാരുണ്യ പ്രവർത്തന സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ യു.എ.ഇ ഉൗന്നൽ നൽകുന്നത്.
സ്വന്തമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്കു ശേഷിയുണ്ടെന്നാണ് കേന്ദ്രസർക്കാർ നിലപാട്. യു.എ.ഇയുടെ വികസനത്തിൽ മലയാളികൾക്കുള്ള പങ്ക്് മുൻനിർത്തിയാണ് പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി അവിടത്തെ ഭരണകൂടം മുന്നോട്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.