മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യ കക്ഷികൾക്കിടയിൽ പോര് മുറുകുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറ െ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു മണിക്കൂർ നീണ്ട ചർച്ച. പൗരത്വ ഭേദഗതി നിയമം, ജനസംഖ്യ രജിസ്റ്റർ എന്നിവയിലെ ശിവസേനയുടെ വിരുദ്ധ നിലപാടും ഭീമ-കൊറേഗാവ് കേസ് എൻ.െഎ.എക്ക് കൈമാറിയതും പവാറിനെ ചൊടിപ്പിച്ചിരുന്നു. പവാർ വിയോജിപ്പ് വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പൊതുമിനിമം പരിപാടി മറികടക്കരുതെന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ തന്നെ സന്ദർശിച്ച ഉദ്ധവിനോട് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
എൻ.പി.ആർ നടപ്പാക്കുമെന്ന നിലപാടിലാണ് ഉദ്ധവ്. എന്നാൽ, കേന്ദ്രം വിചാരിക്കുന്നതുപോലെ എൻ.പി.ആർ പറ്റില്ലെന്ന് കോൺഗ്രസും എൻ.സി.പിയും ശഠിക്കുന്നു. മൂന്നു പാർട്ടികളുടെയും നേതാക്കൾ എൻ.പി.ആർ ചോദ്യാവലി പരിശോധിക്കുമെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. ദേശീയ പൗരത്വപ്പട്ടിക(എൻ.സി.ആർ) നടപ്പാക്കുന്നതിെൻറ ഭാഗമായി 2008ലെ ചോദ്യാവലിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങളാണ് പരിശോധിക്കുക. പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ എന്നിവയെ പിന്തുണക്കുന്ന ഉദ്ധവ് എൻ.ആർ.സി നടപ്പാക്കില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ കണ്ട ശേഷവും ആവർത്തിച്ചിരുന്നു.
എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും ഉദ്ധവ് പറഞ്ഞു. ഉദ്ധവിെൻറ നിലപാട് കോൺഗ്രസ്, എൻ.സി.പി നേതാക്കളെ വലച്ചു. എൻ.പി.ആർ എന്താണെന്ന് ബോധ്യപ്പെടാൻ ഉദ്ധവ് 2003ലെ പൗരത്വ ഭേദഗതി നിയമം പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എൻ.പി.ആർ എൻ.ആർ.സിയുടെ അടിത്തറയാണെന്നും ഒരിക്കൽ അത് നടപ്പാക്കിയാൽ പിന്നീട് എൻ.ആർ.സി തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.