ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെയുള്ള വിമർശനം. മുംബൈയിൽ നടന്ന പാർട്ടി അംഗങ്ങളുടെ യോഗത്തിലാണ് ഉദ്ധവിന്റെ വിമർശനം.
കുടുംബാധിപത്യത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന വിമർശനം ഇക്കാലത്ത് ഉയരുന്നുണ്ട്. സ്വന്തം കുടുംബത്തെ അവഗണിച്ചവരാണ് രാജവംശങ്ങളെ കുറിച്ചും കുടുംബാധിപത്യത്തെ കുറിച്ചുമെല്ലാം പറയുന്നതെന്ന് ഉദ്ധവ് വിമർശിച്ചു. സ്വേച്ഛാധിപത്യത്തിനെതിരായാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
തെരഞ്ഞെടുപ്പ് നേരത്തെ നടക്കാൻ സാധ്യതയുണ്ടെന്നും അതിനായി തയാറാവണമെന്ന് താക്കറെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡിസംബർ മാസത്തേക്കായി വിമാനങ്ങളും ഹെലികോപ്ടറുകളും ബി.ജെ.പി ബുക്ക് ചെയ്തിട്ടുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്. ഇത് ചിലപ്പോൾ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിന്റെ ഭാഗമായാവമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.