മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ബാലസാഹിബ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താക്കറെയെ വിശദമായ പരിശോധനകൾക്ക് വേണ്ടിയാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനായിരുന്ന അദ്ദേഹത്തെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് വിധേയനാക്കി.
ഉദ്ധവ് താക്കറെ പൂർണ ആരോഗ്യവാനാണെന്നും പരിശോധനയിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും ജനസേവനത്തിലേക്ക് മടങ്ങാൻ പൂർണ സജ്ജനാണെന്നും മകൻ ആദിത്യ താക്കറെ അറിയിച്ചു.
ഒക്ടോബർ 12ന് ദസ്സറ റാലിക്ക് പിന്നാലെ ഉദ്ധവിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെന്നാണ് വിവരം. 2012ൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ താക്കറെയുടെ ഹൃദയധമനികളിലെ തടസ്സം നീക്കാൻ അന്ന് എട്ട് സ്റ്റെന്‍റുകൾ ഉപയോഗിച്ചിരുന്നു. അതേവർഷം നവംബറിൽ വീണ്ടുമൊരു ആൻജിയോപ്ലാസ്റ്റിക്ക് അദ്ദേഹം വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.