മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യു.ബി.ടി) അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹം തടഞ്ഞ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ. സിന്ധുദുർഗ് ജില്ലയിലെ മഹാരാഷ്ട്ര-ഗോവ അതിർത്തിയിലെ ഇൻഷുലി ചെക്ക്പോസ്റ്റിൽ ബുധനാഴ്ചയാണ് സംഭവം.
സാവന്ത്വാടിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്ധവ്. വാഹനവ്യൂഹം തടഞ്ഞതിൽ ക്ഷുഭിതനായി ഉദ്ധവ് താക്കറെ പുറത്തിറങ്ങിയതോടെ വിട്ടയക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹമായിരുന്നുവെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
കഴിഞ്ഞ ദിവസം യവത്മാലിൽ ഹെലികോപ്ടറിൽ കയറാൻ ചെന്നപ്പോൾ ഉദ്ധവിന്റെ ബാഗുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിലെ സംഭവവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.