മുംബൈ: മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച് വിവാദമുണ്ടാക്കിയ എം.പി രവീന്ദ്ര ഗെയ്ക്വാദിനെ കാണാൻ ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെ വിസമ്മതിച്ചു. പ്രശ്നം കെട്ടടങ്ങും വരെ താക്കറെയുടെ വസതിയായ ‘മാതൊശ്രീ’യിലോ ദാദറിലെ ശിവസേന ഭവനിലോ വരരുതെന്നാണ് രവീന്ദ്ര ഗെയ്ക്വാദിന് നൽകിയ നിർദേശം. മാധ്യമങ്ങളുമായി സംസാരിക്കുന്നതും വിലക്കി.
എയർ ഇന്ത്യയും മറ്റ് വിമാനകമ്പനികളും കരിമ്പട്ടികയിൽ ഉൾെപ്പടുത്തിയതിനെ തുടർന്ന് ട്രെയിൻ മാർഗം ശനിയാഴ്ച മുംബൈയിലെത്തിയ രവീന്ദ്ര ഗെയ്ക്വാദ് വൈകീേട്ടാടെ ഉദ്ധവിനെ കാണാനിരിക്കുകയായിരുന്നു.
ആദ്യം കാണാൻ സമയം നൽകിയ ഉദ്ധവ് പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ചെരിപ്പൂരിയടിക്കാനുണ്ടായ കാരണം അന്വേഷിക്കാൻ പാർട്ടി പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
കായികമായ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് ശിവസേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. അതേസമയം, രവീന്ദ്ര ഗെയ്ക്വാദിനെ കരിമ്പട്ടികയിലാക്കാൻ കാണിച്ച വേഗത എന്തുകൊണ്ടാണ് സേവനം മെച്ചപ്പെടുത്തുന്നതിൽ എയർ ഇന്ത്യ കാട്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഉദ്ധവ് വിലക്കിയതോടെ പുണെ വഴി സ്വദേശമായ ഉസ്മാനാബാദിലെ ഉമർഗാവിലേക്ക് പോയ രവീന്ദ്ര ഗെയ്ക്വാദ് വിവാദം കെട്ടടങ്ങുംവരെ പൊതുപരിപാടികളിൽ പെങ്കടുക്കില്ലെന്ന് പാർട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.