ന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) ഇല്ലാതാക്കി ഹയര്‍ എജുക്കേഷന്‍ കമീഷന് ഓഫ് ഇന്ത്യ (ഹെകി) രൂപവത്കരിക്കാനായി കേന്ദ്രസര്‍ക്കാർ തയാറാക്കിയ കരടുരേഖ പിന്‍വലിക്കണമെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ. പാര്‍ലമെൻറിെൻറ വര്‍ഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലിന് അഭിപ്രായം തേടുന്നതിന് 10 ദിവസം മാത്രമാണ് അനുവദിച്ചത്. മതിയായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ ബിൽ തിരക്കിട്ട് പാസാക്കിയെടുക്കാനാണ് ശ്രമം.
അമിതാധികാര കേന്ദ്രീകരണത്തിനു വഴിതെളിക്കുന്ന വിധത്തിലാണ് ബില്ലിലെ വ്യവസ്ഥകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ധനസഹായം നല്‍കുന്നതിനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകും. ‘ഒരേ അളവ് എല്ലാവര്ക്കും പാകമാകണം’ എന്ന സമീപനത്തിെൻറ അടിസ്ഥാനത്തിലുള്ള നീക്കം കൂടുതല്‍ വാണിജ്യവത്കരണത്തിനു കാരണമാകും. പരിമിതികളുണ്ടെങ്കിലും അക്കാദമിക് കാര്യങ്ങള്‍ക്ക് മുന്‍ഗണന കിട്ടുന്ന വിധത്തിലുള്ള സ്വയംഭരണാവകാശം യു.ജി.സിക്കുണ്ടായിരുന്നു. ഇത്രയും വലിയ പരിഷ്കാരം ചിന്തിക്കാന്‍പോലും കഴിയാത്ത വേഗതയിലാണ് നടപ്പാക്കുന്നത്. യു.ജി.സിയെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും േപാളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.